Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Commercially

രാ​​ജ്യ​​ത്തെ ആ​​ദ്യ​​മാ​​യി വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച മാ​​ച്ചാ ടീ​​യു​​ടെ ലേ​​ലം ന​​ട​​ന്നു

ഗു​​വാ​​ഹാ​​ത്തി: സാ​​ന്പ്ര​​ദാ​​യി​​ക തേ​​യി​​ല ഉ​​ത്പാ​​ദ​​ന രീ​​തി​​ക​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച മാ​​ച്ചാ ടീ​​യു​​ടെ ലേ​​ലം ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​സാ​​മി​​ലെ ഒ​​രു എ​​സ്റ്റേ​​റ്റി​​ൽ ന​​ട​​ന്നു.

ക​​മ്മേ​​ലി​​യ സി​​നെ​​ൻ​​സി​​സ് എ​​ന്ന് ശാ​​സ്ത്ര​​നാ​​മ​​മു​​ള്ള തേ​​യി​​ല ചെ​​ടി​​ക​​ൾ വി​​ള​​വെ​​ടു​​പ്പി​​ന് മൂ​​ന്ന് നാ​​ല് ആ​​ഴ്ച​​ക​​ൾ​​ക്കു മു​​ന്പ് ഷീ​​റ്റു​​ക​​ൾ​​കൊ​​ണ്ട് തീ​​ർ​​ത്ത മ​​റ​​ക്കു​​ള്ളി​​ൽ പ​​രി​​പാ​​ലി​​ച്ച് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​താ​​ണ് മാ​​ച്ചാ ടീ. ​​തേ​​യി​​ല​​ക​​ളി​​ൽ പ​​തി​​ക്കു​​ന്ന 90 ശ​​ത​​മാ​​നം സൂ​​ര്യ​​പ്ര​​കാ​​ശ​​വും ത​​ട​​യു​​ക വ​​ഴി ഇ​​വ​​യി​​ലെ ക്ലോ​​റോ​​ഫി​​ൽ​​സ്, അ​​മി​​നോ ആ​​സി​​ഡ് ലെ​​വ​​ൽ ഉ​​യ​​ർ​​ത്തു​​ക​​യും വ്യ​​ത്യ​​സ്ത നി​​റ​​വും ഫ്ലേ​​വ​​റും ന​​ൽ​​കി ഇ​​വ വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യു​​മാ​​ണെ​​ന്ന് തേ​​യി​​ല ഉ​​ത്പാ​​ദ​​ക​​ർ പ​​റ‍​യു​​ന്നു.

രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ച മാ​​ച്ചാ ടീ​​യു​​ടെ ലേ​​ലം ക​​ഴി​​ഞ്ഞ ദി​​വ​​സം ഗു​​വാ​​ഹാ​​ത്തി​​യി​​ലെ ടീ ​​ഓ​​ക്ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്നു. ജെ. ​​തോ​​മ​​സ് ആ​​ൻ​​ഡ് ക​​ന്പ​​നി പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് ലേ​​ല​​ത്തി​​നെ​​ത്തി​​ച്ച തേ​​യി​​ല ഗു​​വാ​​ഹാ​​ത്തി ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഷി​​യോ​​സ​​ൺ​​സ് ചാ​​യ് കോ ​​ആ​​ണ് വാ​​ങ്ങി​​യ​​ത്. അ​​ഞ്ചു കി​​ലോ പാ​​ക്കു​​ക​​ളി​​ലാ​​ണ് ഇ​​വ വി​​പ​​ണി​​യി​​ൽ എ​​ത്തി​​ച്ച​​ത്. പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ത്തി​​ന് കി​​ലോ​​യ്ക്ക് 3000 രൂ​​പ വി​​ല വീ​​ണ​​താ​​യി ഗു​​വാ​​ഹാ​​ത്തി ടീ ​​ഓ​​ക്ഷ​​ൻ ബ​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ദി​​നേ​​ശ് ബി​​ഹാ​​നി പ​​റ​​ഞ്ഞു.

മാ​​ച്ചാ ടീ​​യു​​ടെ നി​​ർ​​മാ​​ണം.

ത​​ണ​​ലി​​ൽ വ​​ള​​ർ​​ത്തി​​യ തേ​​യി​​ല​​ക​​ൾ ത​​രി​​ത​​രി​​യാ​​യി പൊ​​ടി​​ച്ച് ഗ്രീ​​ൻ ടീ​​യാ​​യി മാ​​റ്റു​​ന്ന​​താ​​ണ് മാ​​ച്ചാ ടീ. ​​ഗ്രീ​​ൻ ടി​​യി​​ൽ തേ​​യി​​ല​​ക​​ൾ വെ​​ള്ള​​ത്തി​​ൽ കു​​തി​​ർ​​ത്തശേ​​ഷം നീ​​ക്കം ചെ​​യ്യു​​ന്പോ​​ൾ മാ​​ച്ചാ ടീ​​യി​​ൽ ത​​രി​​യാ​​യി ചേ​​ർ​​ത്ത തേ​​യി​​ല കൂ​​ടി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഇ​​ത് ഉ‍​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ ആ​​ന്‍റി ഓ​​ക്സി​​ഡ​​ന്‍റു​​ക​​ളും അ​​മി​​നോ ആ​​സി​​ഡും സ്വാ​​ഭാ​​വി​​ക ക​​ഫീ​​നും പ്ര​​ദാ​​നം ചെ​​യ്യു​​ന്ന​​താ​​യി ഉ​​ത്പാ​​ദ​​ക​​ർ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.

കി​​ഴ​​ക്ക​​ൻ ആ​​സാ​​മി​​ലെ ഛോട്ട ​​ടി​​ൻ​​ഗ്രാ​​യി എ​​സ്റ്റേ​​റ്റാ​​ണ് ഉ​​ത്പാ​​ദ​​ക​​ർ. ജാ​​പ്പ​​നീ​​സ് ടീ ​​നി​​ർ​​മാ​​താ​​ക്ക​​ളു​​മാ​​യും കൃ​​ഷി വി​​ദ​​ഗ്ധ​​രു​​മാ​​യും ഉ​​പ​​ക​​ര​​ണ വി​​ത​​ര​​ണ​​ക്കാ​​രു​​മാ​​യും ചേ​​ർ​​ന്ന് പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ന​​ട​​ത്തി​​യ ആ​​ശ​​യ വി​​നി​മ​​യ​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​മാ​​ണ് മാ​​ച്ചാ ടീ​​യെ​​ന്ന് ഛോട്ട ​​ടി​​ൻ​​ഗ്രാ​​യി ഡ​​യ​​റ​​ക്ട​​ർ മൃ​​ത്യു​​ഞ്ജ​​യ് ജ​​ല​​ൻ പ​​റ​​ഞ്ഞു.

Latest News

Corehub Up